ന്യൂഡൽഹി: ഗോരഖ്പുർ ആശുപത്രിയിൽ നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ ബലിയാടാക്കിയതിനെതിരെ ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ േഡാക്ടർമാർ പ്രതിഷേധവുമായി രംഗത്തുവന്നു. കഫീലിനെ പുറത്താക്കിയതിനെതിരെ ഉത്തർപ്രദേശ് സർക്കാറിനയച്ച കത്തിൽ പൊതുജനാരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതരമായ കൃത്യവിലോപത്തിന് അദ്ദേഹത്തെ ബലിയാടാക്കുകയാണ് ചെയ്തതെന്ന് കുറ്റപ്പെടുത്തി.
െറസിഡൻറ് ഡോക്ടർമാരുടെ അസോസിയേഷൻ അയച്ച കത്തിൽ, സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് രാഷ്ട്രീയക്കാർ കുട്ടികളുടെ കൂട്ടമരണത്തിന് ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽ ഒാക്സിജനും ഗ്ലൗസും മറ്റ് ഉപകരണങ്ങളുമില്ലെങ്കിൽ ആരാണ് ഉത്തരവാദിയെന്ന് അസോസിയേഷൻ ചോദിച്ചു. ശരിയായ അന്വേഷണം നടത്തി ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.